മൈസൂരിൽ മലയാളി യുവതി മരിച്ച നിലയിൽ

Saturday 25 March 2023 3:58 AM IST
സബീന

ചേർപ്പ്: മൈസൂരിൽ തൃശൂർ സ്വദേശിയായ യുവതിയെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർപ്പ് വല്ലച്ചിറ കാരമുക്ക് ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയാണ് (30) മരിച്ചത്. ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ സുഹൃത്ത് കരുവന്നൂർ സ്വദേശി ഷഹാസിനെ മൈസൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷഹാസുമായുണ്ടായ തർക്കത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഒരുവർഷമായി മൈസൂരിലെ സ്വകാര്യ മൊബൈൽ കമ്പനിയിൽ ജീവനക്കാരിയാണ് സബീന. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. മൃതദേഹം നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് നടക്കും. മാതാവ്: രഹന. സഹോദരങ്ങൾ: ഷെമീർ, ഷമനാബ്, ഷാനു.