ഗർഭിണിയായ കൂറ്റൻ അണലിക്ക് കാവൽ! വാഴത്തോട്ടത്തിൽ കണ്ടത് ഒരാളെയല്ല; വാവയ്‌ക്ക് മുന്നിലെത്തിയത് ഏറ്റവും അപകടകാരികളായ പാമ്പുകൾ, പിന്നെ നടന്നത്, വീഡിയോ

Saturday 25 March 2023 12:32 PM IST

ഇപ്പോൾ അണലികൾ പ്രസവിക്കുന്ന സമയമാണ്. ഈ സമയം ഏറ്റവും അപകടകരികളാണ് അവർ. കടികിട്ടിയാൽ അപകടം ഉറപ്പ്. വാഴയും,പലതരത്തിലുള്ള ചെടികളും നിറഞ്ഞ വലിയ പറമ്പിലാണ് വാവ സുരേഷ് എത്തിയത്.

തെങ്ങിന്റെ ചുവട്ടിൽ ഓലയും കരിയിലയും ഉണങ്ങിയ വാഴ ഇലയും കൂട്ടിയിട്ടിരിക്കുന്നു. അതിനടിയിൽ രണ്ട് അണലികൾ.പ്രസവിക്കാറായ വലിയ അണലിയും,ആൺ അണലിയും. രക്ഷപ്പെടാനായി ഇഴഞ്ഞു നീങ്ങിയ അണലികൾക്ക് പിന്നാലെ വാവ സുരേഷും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...