നുവാൽസിൽ പരിശീലനം

Sunday 26 March 2023 12:46 AM IST

കൊച്ചി: വ്യവഹാരങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു. ജില്ലാതല പ്രോസിക്യൂട്ടർമാർക്കായി നുവാൽസിൽ നടന്ന ഏകദിന ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസ് ടി.എ.ഷാജി അദ്ധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ മനോജ് കെ. ജോൺ, നുവാൽസ് സ്പെഷ്യൽ ഓഫീസർ എം.ജി. മഹാദേവ് എന്നിവർ സംസാരിച്ചു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അബ്രഹാം മാത്യു, മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് പൊലീസ് സർജൻ ഡോ.ടി.എസ്.ഹിതേഷ് ശങ്കർ എന്നിവർ ക്ളാസെടുത്തു. നാൽപ്പത്തഞ്ചോളം ഗവ.പ്ളീഡർമാർ പരിശീലനത്തിൽ പങ്കെടുത്തു.