ജില്ലാതല വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം

Sunday 26 March 2023 12:06 AM IST

തൃക്കാക്കര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രത്യേക പരിശീലനം, പെൺകുട്ടികൾക്ക് ഷീ ജിം, വർണ്ണ വസന്തം, തായ്‌കോണ്ടോ പരിശീലനം, തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സനിതാ റഹീം ആമുഖ പ്രസംഗം നടത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്‌സാണ്ടർ പദ്ധതി വിശദീകരണവും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു മുഖ്യ പ്രഭാക്ഷണവും നടത്തി.