ഡോ. വിനോദ് രവീന്ദ്രന് വിശിഷ്ട സേവന പുരസ്കാരം

Sunday 26 March 2023 4:43 AM IST

കോഴിക്കോട്: കോഴിക്കോട് സെന്റർ ഫോർ റുമറ്റോളജി ഡയറക്ടറും വാതരോഗ വിദഗ്ദ്ധനുമായ ഡോ. വിനോദ് രവീന്ദ്രൻ ജയ്‌പൂർ എസ്.എം.എസ് മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ വിശിഷ്ട സേവന പുരസ്കാരത്തിന് അർഹനായി. റുമറ്റോളജി വൈദ്യശാസ്ത്ര ശാഖയ്ക്കും ഗവേഷണത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഡോ. വിനോദ് രവീന്ദ്രൻ റുമറ്റോളജി (ഓക്‌സ്‌ഫഡ്) അസോസിയേറ്റ് എഡിറ്ററും ഇന്ത്യൻ ജേർണൽ ഒഫ് റുമറ്റോളജിയുടെയും എഡിൻബർഗ് റോയൽ കോളേജ് ഒഫ് ഫിസിഷ്യൻസ് ജേർണലിന്റെയും മുൻ എഡിറ്റർ ഇൻ ചീഫുമാണ്.

Advertisement
Advertisement