കൊച്ചി കോർപ്പറേഷന് 121.66 കോടിയുടെ പദ്ധതികൾ
Sunday 26 March 2023 12:01 AM IST
കൊച്ചി : 2023-24 സാമ്പത്തികവർഷത്തേക്ക് 121.66 കോടി രൂപയുടെ ജനകീയാസൂത്രണ പദ്ധതികൾക്ക് കൊച്ചി കോർപ്പറേഷൻ കൗൺസിൽ അംഗീകാരം നൽകി. പട്ടികജാതി വിഭാഗങ്ങൾക്കായി 76. 56 ലക്ഷം, പട്ടിക വർഗ വിഭാഗക്കാർക്കായി 19.85 ലക്ഷം, ജനറൽ വിഭാഗത്തിൽ 81 കോടി, റോഡ് മെയിന്റനൻസ് 14 കോടി, നോൺ റോഡ് മെയിന്റനൻസ് 16 കോടി രൂപ, മാലിന്യ സംസ്‌കരണത്തിന് 2. 28 കോടി ഉൾപ്പെടെ ആകെ 121. 66 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്.
രാവിലെ നടന്ന ആദ്യയോഗത്തിലെ പോലെ ഉച്ച കഴിഞ്ഞു നടന്ന സ്‌പെഷ്യൽ കൗൺസിലിലും യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധം തുടർന്നു. അജണ്ടയിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയില്ലെന്ന് പറഞ്ഞായിരുന്നു ഒച്ചപ്പാട്. ബഹളം തുടർന്നതോടെ അജണ്ട പാസാക്കി കൗൺസിൽ പിരിഞ്ഞു.