അദ്ധ്യാപികയ്ക്ക് യാത്രഅയപ്പ്

Sunday 26 March 2023 12:00 AM IST
25 വർഷത്തെ സേവനത്തിനു ശേഷം ചേരാനല്ലൂർ ഡി..പി. സഭ വക ഇടവൂർ യു.പി.സ്കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന രാജി ടീച്ചർക്ക് സ്കൂളിന്റെ ഉപഹാരം ഡി..പി. സഭ പ്രസിമന്റ് കെ. സദാനന്ദൻ മാസ്റ്റർ നൽകുന്നു.

പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മ പരിപാലനസഭ വക ഇടവൂർ യു. പി സ്കൂളിൽ നിന്ന് 23 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അദ്ധ്യാപിക രാജിക്ക് യാത്രഅയപ്പ് നൽകി. ഡി.പി സഭാ പ്രസിഡന്റ് കെ. സദാനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റും സ്കൂൾ മാനേജറുമായ കെ. അജയകുമാർ, ഡി.പി സഭ സെക്രട്ടറി എ.വി. മനോജ്‌, ടി.വി. ഷിബു ശാന്തി, ട്രഷറർ കെ.വി.രമേശൻ, അദ്ധ്യാപികമാരായ ടെൻസി, രാജലക്ഷ്മി , സുധാകരൻ, മുഹമ്മദ് റിയാസ്, എ. ശശി, വി.കെ. സജീവൻ, എം.വി. ബാബു, എ.എ. അജിത്കുമാർ എന്നിവർ സംസാരിച്ചു.