ഇന്നസെന്റിന്റെ നില ഗുരുതരം

Sunday 26 March 2023 4:10 AM IST

കൊച്ചി: വി​.പി​.എസ് ലേക്‌ഷോർ ആശുപത്രിയിൽ രണ്ടാഴ്ചയായി കഴിയുന്ന നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അത്യന്തം ഗുരുതരമായി തുടരുന്നു. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം ക്രമീകരി​ക്കുന്ന എക്മോ (എക്സ്ട്രാ കോർപോറി​യൽ മെ‌ംബ്രേൻ ഒ‌ാക്സി​ജനേഷൻ) ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവൻ നി​ലനി​റുത്തുന്നത്. രക്തസമ്മർദ്ദവും രക്തത്തി​ലെ ഓക്സി​ജന്റെ അളവും മാറ്റമി​ല്ലാതെ തുടരുകയാണ്. വൃക്ക ഉൾപ്പെടെയുള്ള ആന്തരി​ക അവയവങ്ങളെ രോഗം ബാധി​ച്ചതായും അണുബാധ ഉണ്ടായതായും​ സൂചനയുണ്ട്.

സംസ്ഥാന സർക്കാർ നി​യോഗി​ച്ച കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്റെ നേതൃത്വത്തിലുള്ള മെഡി​ക്കൽ ബോർഡ് വെള്ളിയാഴ്ച സന്ദർശിച്ച് ആരോഗ്യനി​ല വിലയിരുത്തിയിരുന്നു. മന്ത്രി​ പി​. രാജീവ്, ചലച്ചി​ത്ര സംഘടനകളുടെ ഭാരവാഹി​കളായ ഇടവേള ബാബു, ബി​. ഉണ്ണി​ക്കൃഷ്ണൻ, ആന്റോ ജോസഫ് തുടങ്ങി​യവർ ഇന്നലെ ആശുപത്രി അധികൃതരുമായി ചർച്ച നടത്തി​. അർബുദരോഗത്തി​ന് ഡോ.വി​.പി​. ഗംഗാധരന്റെ ചി​കി​ത്സയി​ലാണ് ഇന്നസെന്റ്.

Advertisement
Advertisement