മൈത്രി അഡ്വ‌ർടൈസിം​​ഗിന് ക്രിയേറ്റീവ് ഏജൻസി ഒഫ് ദി ഇയ‌ർ അവാ‌ർഡ്

Sunday 26 March 2023 2:32 AM IST

കൊച്ചി: അഡ്വ‌ർടൈസിം​ഗ് ക്ലബ് ബം​ഗളുരുവിന്റെ നേതൃത്വത്തിലുള്ള ബി​ഗ് ബാം​ഗ് 2022 അവാ‌ർഡുകളിൽ 14 എണ്ണം സ്വന്തമാക്കി മൈത്രി അഡ്വർടൈസിം​ഗ് ഏജൻസി ഒഫ് ദി ഇയറായി. രണ്ട് ദശാബ്ദങ്ങളായി അ‌ഡ്വർടൈസിംഗ് ക്ലബ് നടത്തി വരുന്ന ബി​ഗ് ബാം​ഗ് ഇന്ത്യയിലെ പ്രമുഖ പരസ്യ അവാർഡുകളിലൊന്നാണ്.

51 ഏജൻസികളിലും എട്ട് ക്ലൈന്റുകളിലുംനിന്ന് ലഭിച്ച 800 എൻട്രികളിൽനിന്നാണ് മൈത്രിയുടെ വിജയം. ബം​ഗളുരുവിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.