യു എ ഇ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നു

Sunday 26 March 2023 2:35 AM IST

അബുദാബി: ഡിജിറ്റൽ ദിർഹം എന്ന പേരിൽ യു.എ.ഇ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നു. ഇതിന്റെ ഭാഗമായി യുഎഇ സെൻട്രൽ ബാങ്ക് വിവിധ സ്ഥാപനങ്ങളുമായി കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടിട്ടുണ്ട്. അബൂദാബിയിലെ ജി42 ക്ലൗഡ്, ഡിജിറ്റൽ ധനകാര്യ സേവന ദാതാക്കളായ ആർ3 എന്നിവയുമായാണ് യുഎഇ സെൻട്രൽ ബാങ്ക് ഇതിനായി നിലവിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.

സാമ്പത്തിക മേഖലയിലെ പുതിയ തരംഗമായ ക്രിപ്റ്റോകറൻസികൾക്ക് സമാനമായ രീതിയിലാണ് ഡിജിറ്റൽ ദിർഹം ആവിഷ്‌കരിക്കാനിരിക്കുന്നത്.

മാത്രമല്ല, പദ്ധതിയുടെ പൂർണ ചുമതലയും ഡിജിറ്റൽ ദിർഹത്തിന്റെ മൂല്യവും മോണിറ്ററി അതോറിറ്റിയാണ് നിശ്ചയിക്കുകയെന്നും സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.