അഞ്ചൽ വൈദിക ജില്ലാ കുരിശിന്റെ വഴി ഇന്ന്
Sunday 26 March 2023 12:15 AM IST
അഞ്ചൽ: മലങ്കര കത്തോലിക്കാ സഭ അഞ്ചൽ വൈദിക ജില്ലയിലെ 20 ഇടവകകൾ ചേർന്ന് വലിയ നോമ്പുകാലത്ത് നടത്തുന്ന കുരിശിന്റെ വഴി ഇന്ന് നടക്കും. വൈകിട്ട് 4.30ന് ആലഞ്ചേരി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദൈവാലയത്തിൽ നിന്ന് ആരംഭിച്ച് സെന്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ സമാപിക്കും. വഴിയിൽ ക്രമീകരിച്ചിരിക്കുന്ന 14 സ്റ്റേഷനുകളിൽ പ്രത്യേക പ്രാർത്ഥന നടക്കും. റവ.ഫാ. ഷോജി വെച്ചൂർക്കരോട്ട് സമാപന സന്ദേശം നൽകും. വൈദിക ജില്ലാ എം.സി.എ, എം.സി.വൈ.എം, മാതൃവേദി എന്നിവ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുമെന്ന് വൈദിക ജില്ലാ വികാരി റവ.ഫാ.ബോവസ് മാത്യു അറിയിച്ചു.