അഖിലേന്ത്യ പൊലീസ് അത്‌ല​റ്റിക്സ്: കേരളത്തിന് ഓവറോൾ കിരീടം

Sunday 26 March 2023 2:16 AM IST
അഖിലേന്ത്യാ പൊലീസ് അത്‌ല​റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ കേരളാ പൊലീസ് ടീം ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്റി ബ്രജേഷ് പഥക്കിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.

തിരുവനന്തപുരം: ലഖ്നൗവിൽ നടന്ന അഖിലേന്ത്യാ പൊലീസ് അത്‌ല​റ്റിക്സ് ചാമ്പ്യൻഷിപ്പിൽ 154 പോയിന്റുമായി കേരളാ പൊലീസിന് ഓവറോൾ കിരീടം സ്വന്തമാക്കി. എട്ടു സ്വർണവും മൂന്നു വെള്ളിയും എട്ടു വെങ്കലവുമാണ് കേരള പൊലീസ് താരങ്ങൾ നേടിയത്. കേരളാ പൊലീസിലെ ലോംഗ്ജമ്പ് താരം വൈ. മുഹമ്മദ് അനീസാണ് മികച്ച പുരുഷ അത്‌ല​റ്റ്. പുരുഷ വിഭാഗം ടീം ചാമ്പ്യൻഷിപ്പിൽ കേരള പൊലീസ് റണ്ണർ അപ്പ് ആയി. ടീം മാനേജർ എസ്.എ.പി കമൻഡാന്റ് എൽ സോളമന്റെ നേതൃത്വത്തിലുള്ള ടീം ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്റി ബ്രജേഷ് പഥക്കിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങി. അസി. കമൻഡാന്റുമാരായ ബിജു കെ എസ്, ക്ലീ​റ്റസ് എം, സബ് ഇൻസ്‌പെക്ടർ കെ ജി രഞ്ജിത്ത്, ഹവിൽദാർമാരായ വി വിവേക്, എസ് ശ്രീജിത്ത് എന്നിവരാണ് കോച്ചുമാർ.