സി.പി.എം പി.ബി യോഗം സമാപിച്ചു

Monday 27 March 2023 12:50 AM IST

ന്യൂഡൽഹി: രണ്ട് ദിവസങ്ങളിലായി ഡൽഹിയിൽ ചേർന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗം സമാപിച്ചു. രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യത നടപടിയുടെ സാഹചര്യത്തിൽ കലുഷിതമായ ദേശീയ രാഷ്ട്രീയത്തെ കുറിച്ച് യോഗം ചർച്ച നടത്തി. കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ പ്രതിപക്ഷ ഐക്യം ഏത് രൂപത്തിൽ വേണമെന്നതിനെ കുറിച്ചും ചർച്ച നടന്നു. ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിലെ പാർട്ടി പ്രകടനം, കോൺഗ്രസുമായുള്ള സഖ്യം എന്നിവ സംബന്ധിച്ചും യോഗത്തിൽ വിശദമായ ചർച്ച നടന്നു.