അരിക്കൊമ്പനെ വെടിവയ്ക്കേണ്ട സാഹചര്യം: വനംമന്ത്രി

Monday 27 March 2023 12:57 AM IST

കോഴിക്കോട്: അരിക്കൊമ്പനെ വെടിവയ്ക്കേണ്ട സാഹചര്യമാണുള്ളതെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. കോടതി വിധി അനുസരിച്ച് മുന്നോട്ടു പോകും. സർക്കാർ നിലപാടിനോട് അനുകൂല സമീപനമാണ് ഹൈക്കോടതി സ്വീകരിച്ചത്. ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ എല്ലാ പ്രായോഗിക നിർദ്ദേശങ്ങളും സർക്കാർ സ്വീകരിക്കും. ആനയെ തൊടാതെ സുരക്ഷിതമായി മാറ്റാനാവില്ല. പ്രശ്‌നപരിഹാരത്തിന് നിയമപരമായ പ്രായോഗിക നിർദ്ദേശങ്ങൾ പരിഗണിക്കും. കോടതിയെ സമീപിച്ച മൃഗസ്‌നേഹികളുടേത് തീവ്രനിലപാടാണ്. ആനയെ പിടികൂടാൻ പാടില്ലെന്ന് പറയുന്നത് അപ്രായോഗികമാണെന്നും അവരോട് ചർച്ചയില്ലെന്നും മന്ത്രി പറഞ്ഞു.