മനോഹരന്റെ വീട് മന്ത്രി പി രാജീവ് സന്ദർശിച്ചു

Monday 27 March 2023 12:29 AM IST

തൃപ്പൂണിത്തുറ: പൊലീസ് കസ്റ്റഡിയിൽ മരിച്ച ഇരുമ്പനം കർഷക കോളനി ചാത്തം വേലിൽ മനോഹരന്റെ വീട് മന്ത്രി പി. രാജീവ് സന്ദർശിച്ചു. വൈകിട്ടോടെ മനോഹരന്റെ വീട്ടിലെത്തിയ മന്ത്രി അമ്മയെയും ഭാര്യയും കുട്ടികളെയും ആശ്വസിപ്പിച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അടിയന്തര നടപടി ഉണ്ടാകുമെന്നതിന് തെളിവാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ ജിമ്മി തോമസിന്റെ സസ്പെൻഷൻ എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപെട്ടെന്നും സബ് കളക്ടർ അടക്കം രാവിലെ പൊലിസ് സ്റ്റേഷൻ സന്ദർശിച്ചെന്നും മന്ത്രി പറഞ്ഞു.