അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, ഒഴുകാം ഒാളപ്പരപ്പിൽ

Tuesday 28 March 2023 12:10 AM IST
അടവി കുട്ടവഞ്ചി സവാരി

കോന്നി : സംസ്ഥാനത്തെ ആദ്യ കുട്ടവഞ്ചി സവാരി കേന്ദ്രമാണ് അടവി. കല്ലാറ്റിലൂടെ കാടിനെ അറിഞ്ഞ് സഞ്ചരിക്കാനുള്ള അവസരമാണ് വനംവകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ബാംബു ഹട്ടുകളിൽ താമസിക്കാനും അവസരമുണ്ട്. മണ്ണിറ വെള്ളച്ചാട്ടവും സമീപത്താണ്. അടവിയിൽ സ്വകാര്യ ഏജൻസിയുടെ കുതിര സവാരിയുമുണ്ട്. കുട്ടവഞ്ചി യാത്രയ്ക്ക് സാധാരണ രണ്ട് പാക്കേജുകൾ ലഭ്യമാണ്. നാല് പേർക്ക് 400 രൂപയ്ക്ക് സവാരി ചെയ്യാവുന്ന് ഷോർട്ട് റൈഡും എട്ട് പേർക്ക് 800 രൂപയ്ക്ക് നടത്താവുന്ന ലോംഗ് റൈഡുമാണത്. ബാംബു ഹട്ടുകളിൽ നാല് പേർക്ക് ഒരു ദിവസത്തേക്ക് താമസിക്കാൻ 4000 രൂപയാണ് ഈടാക്കുന്നത്. 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് സന്ദർശന സമയം. അടവിയിലെത്താൻ പത്തനംതിട്ടയിൽ നിന്ന് കുമ്പഴ - കോന്നി വഴിയാണ് എളുപ്പമുള്ള മാർഗം. 20 കിലോമീറ്റർ. വിവരങ്ങൾക്ക് ഫോൺ : 0468 2247645, +91 468 2242233, വെബ്‌സൈറ്റ്: www.konniecotourism.