കൊല്ലം ചീക്കൽ കടവ് പാലാ ട്രാൻ.സർവീസ് ഇന്ന് മുതൽ

Monday 27 March 2023 1:41 AM IST

ശാസ്താംകോട്ട: കൊല്ലത്ത് നിന്ന് ചിക്കൽക്കടവ് വഴി പാലായ്ക്ക് അനുവദിച്ച കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 6ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർതർ ലോറൻസ് ചിറ്റുമലയിൽ നിർവഹിക്കും. രാവിലെ 5.30ന് കൊല്ലത്ത് നിന്ന് കരിക്കോട്, കുണ്ടറ, മുളവന, കല്ലട, ചീക്കൽക്കടവ്, കടമ്പനാട്, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, ഏറ്റുമാനൂർ വഴി 9.20ന് പാലായിൽ എത്തിച്ചേരും. അവിടെ നിന്ന് 3.10ന് തിരിച്ച് 7 ന് കൊല്ലത്ത് എത്തിച്ചേരും. കല്ലട, ചീക്കൽക്കടവ്, കുന്നത്തൂർ, കടമ്പനാട് മേഖലയിൽ നിന്ന് നിലവിൽ ബസ് ഇല്ലാത്തതിനാൽ പുതിയ സർവീസ് യാത്രക്കാർക്കും വ്യാപാര - ടൂറിസം മേഖലയ്ക്കും ഉണർവേകുമെന്ന് ചീക്കൽക്കടവ് വികസന സമിതി സെക്രട്ടറി രാജൻ വെള്ളാറംതിട്ടയിൽ അറിയിച്ചു.

Advertisement
Advertisement