ജനങ്ങളുടെ ജീവിതത്തിൽ നർമ്മം നിറച്ച നടൻ, എക്കാലവും ഓർമിക്കപ്പെടും; അനുസ്മരിച്ച് പ്രധാനമന്ത്രി

Monday 27 March 2023 12:31 PM IST

ന്യൂഡൽഹി: നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. "പ്രേക്ഷകരെ സ്വാധീനിച്ചതിനും ജനങ്ങളുടെ ജീവിതത്തിൽ നർമ്മം നിറച്ചതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു"വെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെ രാത്രി പത്തരയോടെയാണ് ഇന്നസെന്റ് വിടവാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇന്നസെന്റിനെ അവസാനമായി ഒരുനോക്കുകാണാൻ ആരാധകരും സഹപ്രവർത്തകരുമൊക്കെ എത്തുന്നുണ്ട്.

Advertisement
Advertisement