കഥ, കവിത, ചിത്രരചന മത്സരം
Tuesday 28 March 2023 1:30 AM IST
തിരുവനന്തപുരം: വാട്ടർ അതോറിട്ടി ജീവനക്കാരുടെ സാഹിത്യകൂട്ടായ്മയായ തെളിനീർ ട്രസ്റ്റിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം ഓഡിറ്റോറിയത്തിൽ ഏപ്രിൽ 24മുതൽ 26വരെ അനന്തപുരി ആർട്ട് ആൻഡ് ബുക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി കഥ,കവിത,ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നതായി ട്രസ്റ്റ് പ്രസിഡന്റ് ഷിബു കൃഷ്ണൻ സൈരന്ധ്രി അറിയിച്ചു. 300വാക്കുകളിൽ അധികരിക്കാത്ത കഥ,32 വരിയിൽ കൂടാത്ത കവിത എന്ന നിബന്ധനയിൽ പ്രായപരിധിയില്ലാതെ ആർക്കും സൃഷ്ടികൾ അയയ്‌ക്കാം. മരിക്കാത്ത ഓർമ്മകൾ എന്നതാണ് കഥയ്ക്കുള്ള വിഷയം. മിഴികളിൽ ഒഴുകുന്ന പുഴ എന്നതാണ് കവിതാ മത്സരത്തിന്റെ വിഷയം. സൃഷ്ടികൾ കെ.ആർ.മോഹൻദാസ്,ചെയർമാൻ തെളിനീർ ട്രസ്റ്റ്,തിരുവാതിര ഹൌസ്,മകര ഹിൽസ്,വൈ.എം.സി.എ കോളേജ്,വാഴകുളം,എറണാകുളം- 683112ലോ,dilipbhavan2@mail.comലോ,9809148762 എന്ന വാട്സ്ആപ്പ് നമ്പറിലോ ഏപ്രിൽ 9നകം അയയ്ക്കണം.