ശ്രീനാരായണ സാംസ്കാരിക സമിതി: രതീഷ് ജെ. ബാബു പ്രസിഡന്റ്

Tuesday 28 March 2023 1:32 AM IST

കൊച്ചി: ശ്രീനാരായണ സാംസ്‌കാരിക സമിതി പ്രസിഡന്റായി രതീഷ് ജെ. ബാബുവിനെയും ജനറൽ സെക്രട്ടറിയായി കെ.കെ. കൃഷ്ണകുമാറിനെയും തിരഞ്ഞെടുത്തു. എം.എൻ. മോഹനൻ (ട്രഷറർ),കെ.എൻ. പുഷ്പാംഗദൻ,വി. ജയദാസ്,എം.കെ. ബിജു (വൈസ് പ്രസിഡന്റുമാർ),വി. സജീവ്,അഡ്വ. എൽ. പ്രസന്നകുമാർ,എം.കെ. സുധാകരൻ (മേഖല സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സമ്മേളനം പ്രൊഫ. എം. കെ. സാനു ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. പിന്നാക്ക ക്ഷേമവകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisement
Advertisement