കേരള സർവകലാശാല പരീക്ഷാഫലം

Tuesday 28 March 2023 12:37 AM IST

തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് മീഡിയ സ്​റ്റഡീസ്,ബി.എ.ഇക്കണോമിക്സ് ആൻഡ്മീഡിയ സ്റ്റഡീസ്,ബി.എ.ഇംഗ്ലീഷ് ആൻഡ് മലയാളം ലി​റ്ററേച്ചർ,ബി കോം. അക്കൗണ്ട്സ് ആൻഡ് ഡാ​റ്റാ സയൻസ് ന്യൂ ജനറേഷൻ ഡബിൾ മെയിൻ, ആഗസ്​റ്റ് 2022 (2020 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന രണ്ടാം സെമസ്​റ്റർ എം.എൽ.ഐ.എസ്‌സി. (റഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2019 അഡ്മിഷൻ) പരീക്ഷയുടെ വൈവാ വോസി ഏപ്രിൽ 18ന് രാവിലെ 10.30മുതൽ പാളയത്തെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ വച്ച് നടത്തും.

ഏപ്രിലിൽ നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്​റ്റർ എം.ബി.എ. (വിദൂരവിദ്യാഭ്യാസം-മേഴ്സിചാൻസ്-2009 സ്‌കീം/2010-2014 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ഏപ്രിൽ 12 വരെയും 150രൂപ പിഴയോടെ 18വരെയും 400രൂപ പിഴയോടെ 20വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിൽ ഒന്നാം സെമസ്​റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 2022-2023 അദ്ധ്യയന വർഷത്തിൽ രണ്ടാം സെമസ്​റ്ററിലേക്ക് കോളേജ് മാ​റ്റത്തിനായി അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന ഒന്നാം സെമസ്​റ്റർ പി.ജി.പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ-എം.എ., എം.എസ്‌സി.,എം കോം., എം.എൽ.ഐ.എസ്‌സി.) ഓൺലൈൻ ക്ലാസുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. വിവരങ്ങൾക്ക് www.ideku.net.

വിദൂരവിദ്യാഭ്യാസവിഭാഗം നടത്തുന്ന അഞ്ചും ആറും സെമസ്​റ്റർ യു.ജി. പ്രോഗ്രാമുകളുടെ (ബി.എ., ബി.എസ്‌സി., ബി.കോം.,ബി.ബി.എ., ബി.സി.എ.-2020 അഡ്മിഷൻ) അസൈൻമെന്റുകൾ ഏപ്രിൽ 10,11 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാലിലോ ലഭ്യമാക്കണം.