ഒപ്പിടാത്ത ബില്ലുകളിൽ തീരുമാനം അടുത്തയാഴ്ച
Tuesday 28 March 2023 12:00 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയെങ്കിലും ഒപ്പിടാതെ രാജ്ഭവനിൽ തടഞ്ഞുവച്ചിരിക്കുന്ന ആറു ബില്ലുകളിൽ ഗവർണർ അടുത്തയാഴ്ച തീരുമാനമെടുത്തേക്കും. ഇതിനായി നിയമോപദേശകനായ മുതിർന്ന അഭിഭാഷകൻ ഗോപകുമാരൻ നായരെയടക്കം ഉൾപ്പെടുത്തി നിയമവിഭാഗത്തിന്റെ യോഗം ഏപ്രിൽ രണ്ടിന് രാജ്ഭവനിൽ വിളിച്ചിട്ടുണ്ട്. ഒപ്പിടാത്ത ബില്ലുകൾ നിയമസഭയുടെ പരിഗണനയ്ക്കായി തിരിച്ചയയ്ക്കാനും വിവാദമുള്ളവ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനുമാണ് ആലോചന.