'മുളങ്കാടിന്റെ ഹൃദയമർമ്മരം' പ്രകാശനം

Tuesday 28 March 2023 12:07 AM IST
ജയശ്രീ മാമലക്കണ്ടം എഴുതിയ മുളങ്കാടിന്റെ മർമ്മരം കവിത സമാഹാരം ആന്റണി ജോൺ എം.എൽ.എ പ്രകാശനം ചെയ്യുന്നു.

മാമലക്കണ്ടം: ജയശ്രീ മാമലക്കണ്ടം എഴുതിയ 'മുളങ്കാടിന്റെ ഹൃദയ മർമ്മരം' കവിതാ സമാഹാരം പ്രകാശനം ചെയ്തു.

പത്താം വയസിൽ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട ജയശ്രീ കഴിഞ്ഞ 35 വർഷമായി സ്വന്തം വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി ജീവിക്കുകയാണ്. മാമലക്കണ്ടത്ത് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ പുസ്തക പ്രകാശനം നിർവഹിച്ചു. സത്യൻ കോനാട്ട് പുസ്തകം ഏറ്റുവാങ്ങി. അജയപുരം ജ്യോതിഷ്‌കുമാർ പുസ്തകം പരിചയപ്പെടുത്തി. മാദ്ധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ആന്റണി മുനിയറ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ സി.എസ്. റെജിൽകുമാർ,​ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ബിജു, സൽമ പരീത്, പി.കെ. വിജയകുമാർ, ഫാ. മാത്യു മുണ്ടക്കൽ, എൻ. വിജയ മോഹൻ, ജിജോ രാജകുമാരി, പി.എൻ. കുഞ്ഞുമോൻ, എം.വി. രാജൻ, സാബു മാങ്ങാട്ട്, ബിബിൻ ബാലചന്ദ്രൻ, എം.എസ്. ആരോമൽ എന്നിവർ സംസാരിച്ചു. എം.കെ. ശശി, കെ.പി. ഗോപിനാഥ്, ഷെല്ലി പ്രസാദ്, പി.സി.അരുൺ, എം.ഒ. ജോർജ് എന്നിവർ സംബന്ധിച്ചു.