അങ്കണവാടിക്ക് തറക്കല്ലിടൽ

Tuesday 28 March 2023 12:28 AM IST

കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് അഞ്ചാം വാർഡിൽ മണപ്പാട്ട് ചിറയോട് ചേർന്നുള്ള കനാൽ ഭാഗത്ത് 24-ാം നമ്പർ അങ്കണവാടിയുടെ തറക്കല്ലിടൽ ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബിനിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൽസൺ കോയിക്കര അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി ബ്ലോക്ക് അംഗം മനോജ് മുല്ലശേരി,വാർഡ് അംഗം ബിൻസി ജോയ്, ജോൺസൺ പാപ്പു, വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റിൻ, പഞ്ചായത്ത് അംഗങ്ങളായ സെലിൻ പോൾ, ഷിബു പറമ്പത്ത്, സതി ഷാജി, കെ.എസ്.തമ്പാൻ, ജോയ് അവൂക്കാരൻ, ഷാഗിൻ കണ്ടത്തിൽ, ജോസഫ് ചിറയത്ത്, എം.വി. റീത്ത, എം.പി. ടെസി എന്നിവർ പങ്കെടുത്തു.