തിരുവനന്തപുരം വിമാനത്താവളത്തിൽ അപകടം: ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്
Tuesday 28 March 2023 11:50 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ആഭ്യന്തര വിമാനത്താവള ടെർമിനലിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. പേട്ട സ്വദേശി അനിൽകുമാർ എന്നയാളാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. നോബിൾ, അശോക്, രഞ്ജിത് എന്നിവരാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരതരമാണെന്നാണ് അറിയുന്നത്.
അറ്റകുറ്റപ്പണിയുടെ ഭാഗമായി കയറിൽ കെട്ടി ലൈറ്റ് ഉയർത്തുന്നതിനിടെ കയർ പൊട്ടി തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. അനിൽകുമാർ തൽക്ഷണം മരിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.