ചേലാകർമ്മം നിരോധിക്കണമെന്ന ഹർജി തള്ളി

Wednesday 29 March 2023 12:53 AM IST

കൊച്ചി: കുട്ടികളിലെ ചേലാകർമ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് നോൺ റിലീജിയസ് സിറ്റിസൺസ് എന്ന സംഘടന നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചേലാകർമ്മം കുട്ടികളിൽ മാനസിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ചേലാകർമ്മം കൊണ്ടുള്ള ദോഷഫലങ്ങളും ആഘാതങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.