റേഷൻ വിതരണം: മാന്വൽ ഇടപാടിൽ പരിശോധന

Wednesday 29 March 2023 12:00 AM IST

തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാർമൂലം മാന്വലായി രജിസ്റ്ററിൽ രേഖപ്പെടുത്തി നടത്തിയ റേഷൻ വിതരണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പൊതുവിതരണ വകുപ്പ് പരിശോധിക്കും. മുൻ മാസങ്ങളിലേതുൾപ്പെടെയുള്ള ഇടപാടുകൾ പരിശോധിച്ചാകും കണ്ടെത്തുക. ഇതുസംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് വകുപ്പ് മേധാവി നിർദ്ദേശം നൽകി.

ഇ പോസ് തകരാറിലായി എന്ന് പരാതി ഉയർന്ന മാസങ്ങളിൽ ഒ.ടി.പി വഴിയും രജിസ്റ്ററിൽ രേഖപ്പെടുത്തിയുമുള്ള ഇടപാടുകൾ വർദ്ധിച്ചിരുന്നു. റേഷൻ വാങ്ങാത്തവരുടെ പേരിൽ അവരറിയാതെ രജിസ്റ്റർ വഴി ഇടപാട് രേഖപ്പെടുത്താനാകും. ഈ സാദ്ധ്യത കണക്കിലെടുത്താണ് പരിശോധന. ഒക്ടോബർ മുതൽ പല റേഷൻ കടകളിലും മാന്വലായുള്ള ഇടപാട് 5 മുതൽ 20 ശതമാനം വരെയായി എന്ന് കണ്ടെത്തിയിരുന്നു.

Advertisement
Advertisement