കടാശ്വാസ കമ്മിഷൻ ആനുകൂല്യത്തിന് ജൂൺ 30 വരെ അപേക്ഷിക്കാം

Wednesday 29 March 2023 12:22 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന കടാശ്വാസ കമ്മിഷൻ മുഖേന കാർഷിക വായ്പകൾക്ക് നൽകിവരുന്ന ആനുകൂല്യത്തിനായി ജൂൺ 30 വരെ അപേക്ഷിക്കാമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാർഷികവായ്പകൾക്ക് നൽകിവരുന്ന കടാശ്വാസത്തിന് പരിഗണിക്കാവുന്ന വായ്പാതീയതി ഇടുക്കി, വയനാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയും ഇടുക്കി വയനാട് ജില്ലകളിലെ കർഷകർക്ക് 2020 ആഗസ്റ്റ് 31 വരെയും ആയി ദീർഘിപ്പിച്ചിരുന്നു. കർഷകർ സഹകരണ ബാങ്കുകളിൽ/ സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾക്ക്‌ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നത്.