'കുപ്പിവള' പ്രകാശനം ചെയ്തു
Wednesday 29 March 2023 12:27 AM IST
രാമനാട്ടുകര: രാമനാട്ടുകര ഗവ.യു.പി സ്കൂൾ ഓർമ്മ പുസ്തകം 'കുപ്പിവള' പ്രകാശനം ചെയ്തു. മാറാനും മാറാതിരിക്കാനുമുള്ള ശ്രമങ്ങളെ ആനന്ദത്തിനു കൂടി ഇടമുള്ളതാക്കുമ്പോഴാണ് പഠനം സർഗാത്മകമാവുന്നത് എഴാം തരത്തിലെ കൂട്ടുകാർ അവരുടെ പഠന പ്രവർത്തനങ്ങളിൽ നിന്നും രൂപപ്പെടുത്തിയെടുത്ത സർഗരചനകൾ ഉൾപ്പെടുത്തി തയാറാക്കിയ 'കുപ്പിവള ഓർമ്മ പുസ്തകം ബാലസാഹിത്യകാരൻ ഇ.പി പവിത്രൻ എഡിറ്റർ ആര്യ ക്ക് നൽകി പ്രകാശനം ചെയ്തു. പ്രധാനദ്ധ്യാപകൻ ബി.സി അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.മനോജ് കുമാർ, എകിസിക്യൂട്ടീവ് അംഗം രാജീവൻ എന്നിവർ പ്രസംഗിച്ചു.സീനിയർ അസിസ്റ്റന്റ് പ്രദീപ് കുമാർ സ്വാഗതവും കൺവീനർ പ്രീത നന്ദിയും പറഞ്ഞു.ഏഴാംതരം വിദ്യാർത്ഥികളുടെ യാത്രയയപ്പ് നടത്തി.