കെ.സുരേന്ദ്രനെതിരെ കേസെടുത്തു

Wednesday 29 March 2023 12:56 AM IST

തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കൾക്കെതിരായ പരാമർശത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ സി.എസ്. സുജാതയുടെ പരാതിയിലാണ് നടപടി. ഐ.പി.സി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സുരേന്ദ്രനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement