ബയോടെക്‌നോളജി സെമിനാർ

Wednesday 29 March 2023 1:19 AM IST
വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച ബയോടെക്നോളജി സെമിനാർ ടി.കെ. എം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ ഫുഡ് ടെക്‌നോളജി വകുപ്പ് മേധാവി ഡോ. ആർ. സിന്ധു ഉദ്ഘാടനം ചെയ്യുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.സി. അനിതാ ശങ്കർ, പ്രൊഫ.സീത, ഡോ.ഡി.സിനി, പ്രൊഫ.ജെ.എൽ.സിമ്പിൾ എന്നിവർ സമീപം

കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ ബയോസയൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 'ജൈവ ഇന്ധന ഉത്പാദനത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ ഫുഡ് ടെക്‌നോളജി വകുപ്പ് മേധാവി ഡോ.ആർ.സിന്ധു ഉദ്ഘാടനവും വിഷയത്തിൽ മുഖ്യപ്രഭാഷണവും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.സി.അനിതാ ശങ്കർ അദ്ധ്യക്ഷയായി. ബയോ സയൻസ് വിഭാഗം മേധാവി പ്രൊഫ.സീത സ്വാഗതവും ഡോ ഡി.സിനി നന്ദിയും പറഞ്ഞു.