അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുമോ? ഹൈക്കോടതി തീരുമാനം ഇന്ന്

Wednesday 29 March 2023 8:21 AM IST

ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മിഷൻ അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജി ഇന്ന് ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഗോപിനാഥ് എന്നിവൾ ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിൽ ഇന്ന് തീരുമാനമാവും.

മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത് കേസാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിനൊപ്പം തിരുവനന്തപുരത്തെ മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയും വിലയിരുത്തും. അതേസമയം, വിധി അനുകൂലമല്ലെങ്കിൽ പ്രതിഷേധ സമരത്തിലേയ്ക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

നിലവിൽ സിമന്റ് പാലത്തിന് സമീപത്തായാണ് അരിക്കൊമ്പൻ നിലകൊള്ളുന്നത്. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘമുണ്ട്. കോടതിവിധി അനുകൂലമായാൽ നാളെത്തന്നെ അരിക്കൊമ്പനെ പിടികൂടും.