അങ്കണവാടി അദ്ധ്യാപകർക്ക് ശിൽപശാല
Thursday 30 March 2023 12:24 AM IST
ചിറ്റാർ : അങ്കണവാടി അദ്ധ്യാപകർക്കായി ചിറ്റാർ ഗ്രാമപഞ്ചായത്ത് നടത്തിയ പഠന ശിൽപശാല ചിറ്റാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് സജി കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവി കണ്ടത്തിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എൻ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഡോ.ടി.പി.കലാധരൻ, ജി.സ്റ്റാലിൻ, എൻ.എസ്.രാജേന്ദ്രബാബു എന്നിവർ ക്ലാസ്സുകൾ നയിച്ചു. പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും പുസ്തക കിറ്റ് വിതരണം ചെയ്തു.