എൻ.സന്തോഷ്‌കുമാർ കെ.വി റീജിയണൽ ഡെപ്യൂട്ടി കമ്മിഷണർ

Thursday 30 March 2023 1:48 AM IST

തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയ സംഗതന്റെ എറണാകുളം റീജിയണൽ ഡെപ്യൂട്ടി കമ്മിഷണറായി എൻ.സന്തോഷ്‌കുമാറിനെ നിയമിച്ചു. ഏഴരവർഷക്കാലമായി കേന്ദ്രീയ വിദ്യാലയ സംഗതന്റെ പട്ന (ബീഹാർ),എറണാകുളം (കേരള ആൻഡ് ലക്ഷദ്വീപ്) എന്നീ റീജിയനുകളിൽ അസിസ്റ്റന്റ് കമ്മിഷണറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. എം.എസ്.സി,ബി.എഡുകാരനായ ഇദ്ദേഹം യു.ജി.സി അക്രഡിയേറ്റഡ് എസ്.എൽ.ഇ.ടി പരീക്ഷയും എൻ.സി.ഇ.ആർ.ടി നടത്തുന്ന ഗൈഡൻസ് ആൻഡ് കൗൺസലിംഗ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. കൊല്ലം ഇരവിപുരം കളരിയിൽ പരേതനായ നീലാംബരന്റെ മകനാണ്.അദ്ധ്യാപികയായ സുഗന്ധി എസ്. ആണ് ഭാര്യ. ബംഗളൂരുവിൽ സിസ്റ്റം എൻജിനിയറായ അനന്തു കൃഷ്ണയും ഡൽഹി ഐ.ഐ.ടിയിൽ പി.എച്ച്.ഡി വിദ്ധ്യാർത്ഥിനിയായ കൃഷ്ണപ്രിയയുമാണ് മക്കൾ.