പി.വി സിന്ധു ടോപ് ടെന്നിന് പുറത്ത്

Wednesday 29 March 2023 10:27 PM IST

ന്യൂഡൽഹി : ഇരട്ട ഒളിമ്പിക് മെഡലിസ്റ്റായ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി സിന്ധു ലോക റാങ്കിംഗിൽ ആദ്യപത്തുസ്ഥാനത്തിനുള്ളിൽ നിന്ന് പുറത്തായി. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയെങ്കിലും ഫോം വീണ്ടെടുക്കാൻ സാധിക്കാത്തതാണ് സിന്ധുവിന് തിരിച്ചടിയായത്. കഴിഞ്ഞ ആറുവർഷത്തിനിടെ ആദ്യമായാണ് ആദ്യ പത്ത്റാങ്കിൽ നിന്ന് പുറത്താവുന്നത്.2016ൽ രണ്ടാം റാങ്കിലെത്തിയതാണ് സിന്ധുവിന്റെ കരിയറിലെ വലിയ നേട്ടം.