കേരളത്തിൽ വന്ദേഭാരത് ഉടനില്ല

Thursday 30 March 2023 12:40 AM IST

ന്യൂഡൽഹി: കേരളത്തിന് ഉടൻ വന്ദേ ഭാരത് ട്രെയിൻ അനുവദിക്കാൻ ആലോചനയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു. സംസ്ഥാന അടിസ്ഥാനത്തിൽ ട്രെയിനുകൾ അനുവദിക്കാറില്ലെന്നും മന്ത്രി അറിയിച്ചു. കേരളത്തിന് വൈകാതെ വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്ര ബഡ്‌ജറ്റിന് ശേഷം മന്ത്രി പ്രസ്‌താവന നടത്തിയിരുന്നു.