അദ്ധ്യാപകരെ മാറ്റി നിയമിച്ചു

Thursday 30 March 2023 12:56 AM IST

തിരുവനന്തപുരം: അധിക തസ്തികയുടെ പേരിൽ തൊഴിൽ നഷ്ടപ്പെടുമായിരുന്ന ഹയർസെക്കൻഡറി ജൂനിയർ ഇംഗ്ളീഷ് അദ്ധ്യാപകരെ മാറ്റി നിയമിച്ച് പാെതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. സീനിയോറിറ്റി ക്രമത്തിൽ 87 അദ്ധ്യാപകരെ തസ്തികയുള്ള സ്കൂളുകളിലേക്കും ശേഷിക്കുന്ന 56 പേരെ മറ്റ് ഒഴിവുകളിലേക്കുമാണ് മാറ്റി നിയമിച്ചത്. ജൂനിയർ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡം ആഴ്ചയിൽ മൂന്നു മുതൽ 14 വരെ അധിക പിരിയഡുകൾ എന്നത് ഏഴ് മുതൽ 14 വരെയാക്കിയിരുന്നു. ഇതോടെയാണ് ഇത്രയധികം അദ്ധ്യാപകർക്ക് തസ്തിക നഷ്ടമാകുമെന്ന അവസ്ഥയുണ്ടായത്. ഇതിനെതിരെ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിയിരുന്നു.