'ക്ഷീര സദനം' വീടിന് തറക്കല്ലിട്ടു

Thursday 30 March 2023 12:03 AM IST
വാകയാട് ക്ഷീര സംഘത്തിലെ ക്ഷീര കർഷകയ്ക്ക് മിൽമ നിർമ്മിച്ചു നല്കുന്ന വീടിന്റെ തറക്കല്ലിടൽ മിൽമ ചെയർമാൻ കെ.എസ്. മണി നിർവ്വഹിക്കുന്നു

ബാലുശ്ശേരി: വാകയാട് ‌മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ നടപ്പിലാക്കുന്ന ക്ഷീരസദനം പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ മിൽമ ചെയർമാൻ കെ.എസ്.മണി നിർവഹിച്ചു. വാകയാട് ക്ഷീരസംഘത്തിലെ ക്ഷീര കർഷക വാകയാട് പുതിയോട്ടുംകണ്ടി സരളയ്ക്കാണ് മിൽമ വീട് നിർമ്മിച്ചുനൽകുന്നത്. ബ്ലോക്ക്പഞ്ചായത്ത് അംഗം ഡി. ബി. സബിത അദ്ധ്യക്ഷയായി. എം.ആർ.സി. എം.പി.യു . എം.ഡി ഡോ. പി.മുരളി പദ്ധതി വിശദീകരിച്ചു. ഗീത കെ ഉണ്ണി, ബിന്ദു ഹരിദാസ് , ബിന്ദുകൊല്ലർകണ്ടി, മിൽമ ഡയറക്ടർ പി.ശ്രീനിവാസൻ, എൻ.ശങ്കരൻ ,കെ.അജിത്ത്കുമാർ, ടി.കെ.ചന്ദ്രൻ ,എൻ.ആർ.ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വാകയാട് ക്ഷീരസംഘം പ്രസിഡന്റ് പി.ടി ഗിരീഷ് കുമാർ സ്വാഗതവും ഗിരീഷ് കോറോത്ത് നന്ദിയും പറഞ്ഞു.