അഗസ്ത്യക്കോട് ശാഖാ വാർഷിക പൊതുയോഗം

Thursday 30 March 2023 12:12 AM IST
അഗസ്ത്യക്കോട് എസ്.എൻ.ഡി.പി. ശാഖാ വാർഷിക പൊതുയഗത്തിൽ യൂണിയൻ പ്രസിഡന്റ് റ്റി.കെ. സുന്ദരേശൻ പ്രസംഗിക്കുന്നു.

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം അഗസ്ത്യക്കോട് 464-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. യോഗത്തിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ് കുമാർ, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഭാരവാഹികളായി എസ്.സുദർശനൻ (പ്രസിഡന്റ് ), ടി.കെ.രമേശൻ (വൈസ് പ്രസിഡന്റ്), ജെ. ജയസേനൻ (സെക്രട്ടറി), അശോകൻ കരുവിക്കോണം ( യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.