ശബരി പാത: ഭൂമി ഏറ്റെടുക്കൽ എസ്‌റ്റിമേറ്റിന് ശേഷം

Thursday 30 March 2023 1:16 AM IST

ന്യൂഡൽഹി: ശബരി റെയിൽവേ പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് അംഗീകരിച്ച ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ ആന്റോ ആന്റണി, തോമസ് ചാഴികാടൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകി.

1997- 1998ൽ ആരംഭിച്ച 116 കിലോ മീറ്റർ ദൂരം ദൈർഘ്യമുള്ള പാതയിൽ ഏഴ് കിലോമീറ്റർ മാത്രമാണ് പൂർത്തീകരിച്ചത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എതിർപ്പും ലൈൻ അലൈൻമെന്റ് സംബന്ധിച്ച തർക്കങ്ങളും സംസ്ഥാന സർക്കാരിന്റെ പിന്തുണയില്ലാത്തതുമാണ് പദ്ധതി നീളാൻ കാരണമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. പുതിയ പാതകൾ വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെ എല്ലാ ട്രെയിനുകളും ഓടിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപന ചെയ്യുന്നത്.

Advertisement
Advertisement