ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിന് എല്ലാ സഹായവും ചെയ്‌തു നൽകുന്ന ഭാര്യ, പിന്നിൽ മോണിക്കയ‌്‌ക്ക് ഒരു ലക്ഷ്യമുണ്ട്

Thursday 30 March 2023 4:28 PM IST

ഭർത്താവിൽ നിന്ന് സ്നേഹവും ആദരവും പ്രതീക്ഷിക്കാത്ത ഭാര്യമാരുണ്ടോ? തിരിച്ചായാലും അങ്ങനെതന്നെ. എന്നാൽ അന്യ സ്ത്രീകളുമായി ഭർത്താവ് ബന്ധം സ്ഥാപിക്കുന്നത് സഹിക്കാൻ 99 ശതമാനം പേരും തയ്യാറാകില്ല. അതിനൊരു അപവാദമായി മാറിയിരിക്കുകയാണ് മോണിക്ക ഹൾഡറ്റ് എന്ന 37കാരി. ഭർത്താവായ ജോൺ എന്ത് ആഗ്രഹം പറഞ്ഞാലും സമ്മതിച്ചുകൊടുക്കുന്ന മനസാണ് തന്റേതെന്ന് മോണിക്ക പറയുന്നു. അതുകൊണ്ടുതന്നെ പരസ്ത്രീബന്ധവും ഇവർക്ക് സമ്മതമാണ്.

മറ്റു സ്ത്രീകളുമായി സമയം ചെലവാക്കാൻ സമ്മതിക്കുന്നതിലൂടെ ഭർത്താവിന് തന്നോടുള്ള സ്നേഹം വർദ്ധിക്കുമെന്നാണ് മോണിക്കയുടെ വാദം. ജോൺ മറ്റു സ്ത്രീകളോടൊപ്പം ചെലവഴിക്കുമ്പോൾ വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് പ്രധാന ജോലിയെന്ന് മോണിക്ക പറയുന്നു.

''ഭർത്താവിനെ സന്തോഷവാനാക്കുക എന്നതാണ് എന്റെ ലക്ഷ്യം. പൂർണ അർത്ഥത്തിൽ ഞാനൊരു വീട്ടമ്മയാണ്. ദിവസത്തിൽ കൂടുതൽ സമയവും ജോണിന് വേണ്ടിയാണ് എന്റെ പ്രവർത്തനം. അദ്ദേഹത്തിനിഷ്‌ടപ്പെട്ട ഭക്ഷണമുണ്ടാക്കുക, ഇഷ്‌ടപ്പെട്ട വസ്ത്രം ധരിക്കുക എന്നതിലൊക്കെയാണ് ഞാൻ ശ്രദ്ധ നൽകുന്നത്''- മോണിക്ക പറയുന്നു.

Advertisement
Advertisement