ഈ മാസം 20 കൊവിഡ് മരണം: വീണ്ടും ജാഗ്രതയിൽ കേരളം
കൊവിഡ് രോഗികൾക്കായി പ്രത്യേക കിടക്കൾ ഒരുക്കും
ഐസോലേഷൻ വാർഡുകളും തുറക്കും
തിരുവനന്തപുരം :കൊവിഡ് വ്യാപനം വീണ്ടും വർദ്ധിക്കുന്ന സാഹര്യത്തിൽ സംസ്ഥാനം ജാഗ്രതയിൽ. ഈമാസം 20പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ 785 പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
100ൽ താഴെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സംസ്ഥാനത്ത് ഈമാസം ആദ്യവാരം മുതലാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. സംസ്ഥാനത്ത് പടരുന്നത് ഒമിക്രോൺ വകഭേദമാണെന്നാണ് കണ്ടെത്തിയത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കേസുകൾ കൂടുതൽ. ഈ സാഹചര്യത്തിലാണ് മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ അലവോകനയോഗം ചേർന്ന് എല്ലാ ജില്ലകളിലും മുൻകരുതൽ നിർദ്ദേശം നൽകയത്.
സ്വകാര്യ മേഖലയിലെ ആശുപത്രികൾ കൃത്യമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണം. ആർ.സി.സി, മലബാർ കാൻസർ സെന്റർ, ശ്രീചിത്ര,സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം കൊവിഡ് രോഗികൾക്കായി കിടക്കകൾ മാറ്റിവയ്ക്കണം. ഐസൊലേഷൻ വാർഡുകളിൽ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നൽകണം.