കെടിയു വിസി നിയമനത്തിലെ ചട്ടലംഘനം; വിരമിക്കുന്നതിന് മണിക്കൂറുകൾ ശേഷിക്കേ സിസാ തോമസിനെതിരെ സർക്കാർ നടപടി

Friday 31 March 2023 6:51 PM IST

തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് സിസാ തോമസിന് മെമ്മോ നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സർക്കാർ അനുമതിയില്ലാതെ കെടിയു താത്കാലിക വിസി ചുമതല ഏറ്റെടുത്തതിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് കുറ്റാരോപണ മെമ്മോ നൽകിയത്. വിരമിക്കുന്നതിന് മണിക്കൂറുകൾ ശേഷിക്കവേയായിരുന്നു സർക്കാർ നടപടി.

വിസി നിയമനത്തിൽ ചട്ടലംഘനം ആരോപിച്ച് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസാ തോമസ് നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നു. സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്ന് ട്രൈബ്യൂണൽ അറിയിച്ചതോടെ ഇതിലെ ഹിയറിങിനായി ഇന്ന് രാവിലെ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് മുൻപാകെ ഹിയറിങിന് ഹാജരാകണമെന്ന് സിസാ തോമസിന് നിർദേശം ലഭിച്ചിരുന്നു. എന്നാൽ വിരമിക്കൽ ദിനത്തിലെ തിരക്കുകൾ ചൂണ്ടിക്കാട്ടി ഹിയറിങിന് ഹാജരാകാനില്ലെന്ന് സിസാ തോമസ് മറുപടി നൽകി. ഇതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘനം ആരോപിച്ച് മെമ്മോ നൽകിയത്. എന്നാൽ സർക്കാർ സിസാ തോമസിനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിട്ടില്ല. ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ, സിസാ തോമസിനെ ബലിയാടാക്കരുതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും നിർദേശിച്ചിരുന്നു. 32 വർഷം കളങ്കരഹിതമായി സേവനം ചെയ്ത ഉദ്യോഗസ്ഥയെ സമാധനപൂർണ്ണമായ വിരമിക്കലിന് സർക്കാർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരവിലുണ്ട്.

അതേസമയം സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ ​സീ​നി​യ​ർ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​റാ​യി​രി​ക്കെ​യാ​ണ് ​സി​സ​യ്ക്ക് ​ഗ​വ​ർ​ണ​ർ​ ​വി.​സി​യു​ടെ​ ​അ​ധി​ക​ ​ചു​മ​ത​ല​ ​ന​ൽ​കി​യ​ത്.​ ​പി​ന്നാ​ലെ​ ​സീ​നി​യ​ർ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​സ​ർ​ക്കാ​ർ​ ​അ​വ​രെ​ ​മാ​റ്റി.​ ​അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​ഉ​ത്ത​ര​വ് ​പ്ര​കാ​ര​മാ​ണ് ​ബാ​ർ​ട്ട​ൺ​ഹി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലാ​ക്കി​യ​ത്.

സി​സ​യ്ക്ക് ​പ​ക​രം​ ​താ​ത്കാ​ലി​ക​ ​വൈ​സ് ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​ന് ​ഗ​വ​ർ​ണ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​മൂ​ന്നം​ഗ​ ​പാ​ന​ൽ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​ഡോ.​സ​ജി​ ​ഗോ​പി​നാ​ഥ്,​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ഇ​ൻ​ ​ചാ​ർ​ജ് ​ഡോ.​ ​ടി.​പി​ ​ബൈ​ജു​ ​ബാ​യി,​ ​സി​ ​ഇ​ ​ടി​യി​ലെ​ ​പ്രൊ​ഫ​സ​ർ​ ​അ​ബ്ദു​ൽ​ ​ന​സീ​ർ​ ​എ​ന്നി​വ​രാ​ണ് ​പാ​ന​ലി​ലു​ള്ള​ത്.​ ​നി​യ​മ​ന​ത്തി​ലെ​ ​അ​പാ​ക​ത​ ​ക​ണ്ടെ​ത്തി​ ​ഡോ.​എം.​എ​സ്.​രാ​ജ​ശ്രീ​യെ​ ​സു​പ്രീം​കോ​ട​തി​ ​പു​റ​ത്താ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​സി​സാ​ ​തോ​മ​സി​നെ​ ​ഗ​വ​ർ​ണ​ർ​ ​വി.​സി​യാ​ക്കി​യ​ത്. ഈ ചുമതലയിൽ നിന്നും സർവീസിൽ നിന്നും സിസ തോമസ് ഇന്ന് വിരമിച്ചിരുന്നു. ​ ​