ഉയർന്ന പി.എഫ് പെൻഷൻ നിഷേധിക്കരുത്: ഹൈക്കോടതി
Saturday 01 April 2023 4:52 AM IST
കൊച്ചി: ഉയർന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെൻഷൻ ലഭിക്കുന്നവർക്ക്, വീണ്ടും ഓപ്ഷൻ നല്കണമെന്ന നിർദ്ദേശത്തിന്റെ പേരിൽ അത് നിഷേധിക്കരുതെന്ന് ഹൈക്കോടതി. നിലവിൽ നോട്ടീസ് ലഭിച്ചവർക്ക് ഉയർന്ന പെൻഷൻ നല്കാതിരിക്കുകയോ കുറയ്ക്കുകയോ ചെയ്യരുതെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. വീണ്ടും ഓപ്ഷൻ നൽകണമെന്നാവശ്യപ്പെട്ട് ഇ.പി.എഫ്.ഒ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത്, കെൽട്രോണിൽ നിന്ന് വിരമിച്ച ഒരു കൂട്ടം ജീവനക്കാർ നല്കിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
2014 സെപ്തംബർ ഒന്നിനാണ് ഇ.പി.എഫ്.ഒ നിയമത്തിൽ ഭേദഗതി വന്നതെന്നും അതിനു ശേഷം വിരമിച്ചവർ വീണ്ടും ഓപ്ഷൻ നൽകണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.