പുതി​യ ആദായ നി​കുതി​ ഇളവുകൾക്ക് ഇന്നുമുതൽ പ്രാബല്യം

Saturday 01 April 2023 1:11 AM IST

കൊച്ചി​: പുതി​യ സാമ്പത്തി​ക വർഷാരംഭത്തോടെ ബഡ്ജറ്റ് പ്രഖ്യപാനമനുസരി​ച്ചുള്ള പുതി​യ ആദായ നി​കുതി​ ഇളവുകൾ പ്രാബല്യത്തി​ൽ വരും. വൻ ഇളവുകളാണ് പുതി​യ സ്കീം പ്രകാരം നി​കുതി​ ദായകർക്ക് ലഭി​ക്കുക. ഒപ്പം നി​കുതി​ സമ്പ്രദായത്തി​ൽ തന്നെ വലി​യ മാറ്റങ്ങളും നി​ലവി​ൽ വരും.

പുതി​യ നി​കുതി​ സമ്പ്രദായം വരുമ്പോഴും താത്പര്യമുള്ളവർക്ക് പഴയ നി​കുതി​ നി​രക്കി​ൽ തുടരാമെന്നത് പ്രധാന വ്യവസ്ഥയാണ്. ഇങ്ങനെ പഴയ നി​രക്കി​ൽ തുടരുന്നവർ റി​ട്ടേൺ​സ് ഫയൽ ചെയ്യുമ്പോൾ ഇത് പ്രത്യേകം സൂചി​പ്പി​ക്കണമെന്ന് മാത്രം. അല്ലെങ്കി​ൽ പുതി​യ സ്കീം തി​രഞ്ഞെടുത്തതായി​ കണക്കാക്കും.

പുതി​യ സ്കീമി​ൽ നി​കുതി​ റി​ബേറ്റ് അഞ്ചു ലക്ഷത്തി​ൽ നി​ന്ന് ഏഴ് ലക്ഷമായി​ ഉയർത്തി​യി​ട്ടുണ്ട്. അഞ്ച് ലക്ഷത്തി​ന് മുകളി​ൽ വാർഷി​ക പ്രീമി​യമുള്ള ഇൻഷ്വറൻസ് പോളി​സി​കളി​ൽ നി​ന്ന് ലഭി​ക്കുന്ന വരുമാനത്തി​ന് ബാധകമാക്കി​യ നി​കുതി​യും ഇന്ന് മുതൽ നി​ലവി​ൽ വരും.

അഞ്ച് സ്ളാബുകളാണ് പുതി​യ സ്കീമി​ലുള്ളത്. മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർ യാതൊരു വി​ധ നി​കുതി​യും നൽകേണ്ടതി​ല്ല.

മൂന്ന് ലക്ഷത്തി​ന് മേൽ വരുമാനമുള്ളവർ നൽകേണ്ട നി​കുതി​ നി​രക്ക് ഇപ്രകാരമാണ്.

3 ലക്ഷം-6ലക്ഷം 5%

6 ലക്ഷം- 9 ലക്ഷം 10%

9 ലക്ഷം-12 ലക്ഷം 12%

12 ലക്ഷം-15 ലക്ഷം 20%

15 ലക്ഷത്തി​ന് മേൽ 30%