കോഴിക്കോട് നഗരത്തിൽ വൻ തീപിടിത്തം; കാറുകൾ ഉൾപ്പെടെ കത്തി നശിച്ചു
Saturday 01 April 2023 7:45 AM IST
കോഴിക്കോട്: വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. കല്ലായി റോഡിലുള്ള ജയലക്ഷ്മി സിൽക്സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 20 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലധികം എടുത്താണ് തീ പൂർണമായും അണച്ചത്. തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ രണ്ടാം നില പൂർണമായും കത്തി നശിച്ചു.
രാവിലെ ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോറൂമിന് മുന്നിലെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന കാറുകളും തീപിടിത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്. പുറത്തുണ്ടായിരുന്ന കാറിലാണ് ആദ്യം തീ കണ്ടത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും തീ കാണുകയായിരുന്നു.