'യാത്രയുടെ അനന്തപഥങ്ങൾ' പ്രകാശനം
Sunday 02 April 2023 12:05 AM IST
കൊച്ചി: സതീഷ് കുമാർ രചിച്ച 'യാത്രയുടെ അനന്തപഥങ്ങൾ' എന്ന കൃതി അഡ്വ. എ. ജയശങ്കറിന് നൽകി കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. പി.നാരായണൻ വട്ടോളിയാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചത്. ഷൗക്കത്ത് പുസ്തകം പരിചയപ്പെടുത്തി. പ്രകാശന ചടങ്ങിൽ പ്രസിഡന്റ് പി. പ്രകാശ്,
പി.സുന്ദരം, രാജഗോപാലൻ കാരപ്പൂ, റൂസി കോൺട്രാക്ടർ എന്നിവർ സംസാരിച്ചു.