സാവധാനത്തിൽ പോയ കാർ ഇടിച്ച് തകർന്നത് എങ്ങനെ, ഈ വീഡിയോ കാണുമ്പോൾ ആർക്കും പ്രേതങ്ങളിൽ വിശ്വാസമുണ്ടാവും 

Sunday 02 April 2023 11:03 AM IST

പ്രേതകഥകളെ കുറിച്ച് കേൾക്കാത്തവരായി ആരും തന്നെയുണ്ടാകുകയില്ല. കുട്ടിക്കാലം മുതൽക്കേ ആഹാരം കഴിക്കുവാനും, വീടിന് പുറത്തേക്ക് ഇറങ്ങുന്നത് തടയുവാനും മറ്റും പ്രേതകഥകൾ പറഞ്ഞ് കുട്ടികളെ ഭയപ്പെടുത്തുന്നത് അവരുടെ രക്ഷിതാക്കൾ തന്നെയാവും. പ്രായം കൂടുന്തോറും ഇത്തരം കെട്ടുകഥകളെ കുറിച്ചുള്ള ഭയം മനസിൽ നിന്നും കുറയാനാണ് സാദ്ധ്യത. എന്നാൽ പ്രേതസാന്നിദ്ധ്യം ഉണ്ടെന്ന് വാദിക്കുന്നവർക്ക് തെളിവായി കാണിക്കാനാവുന്ന ഒരു അപകട വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വിജനമായ റോഡിൽ അമിതവേഗമില്ലാതെ എത്തുന്ന ഒരു വെളുത്ത കാർ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാവാത്ത വസ്തുവിൽ ഇടിച്ച് തകരുന്നതാണ് വീഡിയോയിലുള്ളത്. ഒഴിഞ്ഞ റോഡാണെങ്കിലും കാണാനാവാത്ത എന്തിലോ ശക്തമായി ഇടിക്കുന്നത് മൂലം കാർ 30 മീറ്ററോളം പിന്നിലേക്ക് തെറിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റയിൽ പങ്കുവയ്ക്കപ്പെട്ട ഈ അപകട വീഡിയോ പ്രേതസിനിമകളിൽ നിർമ്മിക്കപ്പെടുന്നത് പോലെ എഡിറ്റ് ചെയ്തുണ്ടാക്കിയതാണെന്ന് വാദിക്കുന്നവരും ഏറെയുണ്ട്. വീഡിയോ കാണാം.