ഡി വൈ എഫ് ഐ നേതാവ് ഷോക്കേറ്റ് മരിച്ചു, അപക‌ടം നടന്നത് വാഷിംഗ് മെഷീന്റെ തകരാറ് പരിഹരിക്കുന്നതിനിടെ

Monday 03 April 2023 5:36 PM IST

പാലക്കാട്: വാഷിംഗ് മെഷീനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി ലിബിർട്ടി സ്‌ട്രീറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വാഷിംഗ് മെഷീന്റെ തകരാറ് പരിശോധിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

അപകടം നടന്ന ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡി വൈ എഫ് ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റാണ് മഹേഷ്.

Advertisement
Advertisement