എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ സംഗമം
Tuesday 04 April 2023 12:20 AM IST
ഫറോക്ക് : തുടർച്ചയായി ലീവ് സറണ്ടറും, ശമ്പള പരിഷ്ക്കരണ കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മരവിപ്പിച്ച് സർക്കാർ ഉത്തരവാകുന്നതിനെതിരെ എൻ.ജി.ഒ. അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ച് കമ്മിറ്റി ഫറോക്ക് സബ്ബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ഷിബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ബിന്ദു, മധു രാമനാട്ടുകര, ജില്ലാ ജോയന്റ് സെക്രട്ടറി കെ.പി.സുജിത വനിതാ ഫോറം കൺവീനർ എലിസബത്ത് ടി.ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷാജി ജേക്കബ്ബ് സ്വാഗതവും വി.ശ്രീജയൻ നന്ദിയും പറഞ്ഞു.